Fincat

ഡോ.കെ .ടി.ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി. ആവേശം അലതല്ലി പര്യടനം നാളെ തവനൂർ പഞ്ചായത്തിൽ.

തവനൂർ മണ്ഡലം എൽ.ഡി.ഫ് സ്ഥാനാർഥി ഡോ: കെ.ടി.ജലീൽ എടപ്പാൾ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കി.

1 st paragraph

എലിയത്തു തറയിൽ നിന്നും ആരംഭിച്ച പര്യടനം മാനത്തുപറമ്പ്,തട്ടാൻ പടി,പൊന്നാഴിക്കര,തറയ്ക്കൽ,പൊൽപാക്കര,

2nd paragraph

എട്ടുകണ്ടത്തിൽ പീടിക,പെരുമ്പറമ്പ്,പൊറുക്കര,പഴയ ബ്ലോക്ക്,ഉദിനിക്കര എന്നിവടങ്ങളിൽ സ്വീകരണം നൽകി.ഓരോ കുടുംബയോഗങ്ങളിലും നിരവധി പേരാണ് പങ്കെടുത്തത്.

ഉച്ചക്ക് ശേഷം കോലക്കാട്ട വങ്ങിന്നിക്കര തലമുണ്ട ,ലക്ഷം വീട് ,കോട്ടമുക്ക് ,സുപ്പാരിപ്പടി അയ്യപ്പൻക്കാവ്,പൂക്കത്,കമ്പനിപ്പടി,വല്യാട് ,ഹെൽത്ത് സെന്റർ ,കല്ലാട്ട് പാറ

പുലിക്കാട് ,കോലൊളമ്പ് എന്നിവടങ്ങളിലാണ് സ്വീകരണം ഏർപ്പെടുത്തിയിരുന്നത്. മന്ത്രിമാർ പാവപെട്ടരുടെ വീട്ടുമുറ്റത്ത് എന്ന് മുതലാണ് വന്ന് തുടങ്ങിയതെന്ന് വോട്ടർമാർക്ക് അറിയാമെന്നും ,താൻ എല്ലാവരുടെയും സ്നേഹിതനായും മകനായും കൂടെ പത്ത് വർഷക്കാലം ഉണ്ടായിരുന്നുവെന്നും സ്ഥാനാർത്ഥി ഡോ: കെ.ടി.ജലീൽ പറഞ്ഞു.

എൽ ഡി.എഫ് നേതാക്കളായ പി.പി മോഹൻദാസ്, കെ.പ്രഭാകരൻ, പി.ബാലകൃഷ്ണൻ, കെ.വിജയൻ, പി.പി ബിജോയ്, ഗായത്രി കെ, സജിത്ത് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു.