Fincat

തവനൂർ പഞ്ചായത്തിൽ ആവേശമായി ഫിറോസ് കുന്നുംപറമ്പിലിൻ്റ പര്യടനം

എടപ്പാൾ: തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിലിൻ്റെ തവനൂർ പഞ്ചായത്തിലെ പര്യടനം ആവേശമായി.

1 st paragraph

രാവിലെ അതളൂർ ജംക്ഷനിൽ നിന്ന് പര്യടനം ഡി.സി.സി.പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. നന്മയും, തിന്മയും തമ്മിലുള്ള പോരാട്ടത്തിൽ വിജയം ആർക്കെന്ന് തവനൂരിലെ വോട്ടർമാർ തീരുമാനിച്ചതായി ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

2nd paragraph

സ്ഥാനാർത്ഥിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും ഷൗക്കത്ത് പറഞ്ഞു. പര്യടനത്തിലുടനീളം രോഗികളും,വീടില്ലാത്തവരും, ചികിത്സക്ക് വഴിയില്ലാത്തവരുമടക്കം സ്ഥാനാർത്ഥിക്കു മുമ്പിൽ പ്രയാസങ്ങൾ നിരത്തി.

ഒട്ടേറെ കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു. തവനൂർ അങ്ങാടിയിൽ ആദ്യ ദിനത്തെ പര്യടനം സമാപിച്ചു.വിവിധ സ്വീകരണ സ്ഥലങ്ങളിൽ നേതാക്കളായ ഇബ്രാഹിം മൂതൂർ, എ.പി.സദാനന്ദൻ, ലത്തീഫ് അയങ്കലം,

കെ.രാമകൃഷ്ണൻ, പത്തിൽ അഷറഫ്, അഡ്വ: ഷമീർ കുന്നമംഗലം, അഷറഫ് മാ ണൂർ തുടങ്ങിയവർ പ്രസംഗിച്ചു.ഇന്ന് (വ്യാഴം) തൃപ്രങ്ങോട് പഞ്ചായത്തിലാണ് സ്ഥാനാർത്ഥിയുടെ പര്യടനം