കേസടുക്കാന്‍ നിര്‍ദേശം

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ വരണാധികാരികൂടിയായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

സമദാനിയുടെ ഇലക്ഷന്‍ ഏജന്റ് ഉമ്മര്‍ അറക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി. വ്യാജ പ്രസംഗം പ്രചരിപ്പിച്ച സാമൂഹിക മാധ്യമങ്ങള്‍ ബ്ലോക്ക് ചെയ്യാനും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.