ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: ബാങ്കിലെ ഒഴിവുകള്‍ നികത്തണമെന്നും, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും, അവകാശപത്രിക അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ മാര്‍ച്ച് 31ന് അഖിലേന്ത്യാ പണിമുടക്ക് നടത്തും. എംപ്ലോയീസ് യൂണിയന്റെ (എ ഐ ബി ഇ എ) നേതൃത്വത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് ജില്ലാ ആസ്ഥാനങ്ങളില്‍ സായാഹ്ന ധര്‍ണ്ണകള്‍ നടന്നു.

മലപ്പുറത്ത് ബാങ്കിന്റെ റീജനല്‍ ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ്ണ യൂണിയന്റെ ദേശീയ ജോ: സെക്രട്ടരി ശ്രീലസിത് സി.എസ്.ഉല്‍ഘാടനം ചെയ്തു. റീജനല്‍ സെക്രട്ടരി അരുണ്‍ മോഹന്‍ സ്വാഗതം പറഞ്ഞു.എഐബിഇഎ ജില്ലാ സെക്രട്ടരി എ അഹമ്മദ്, എ.വിജിത്, പി.കെ.സുദീപ് ദാസ്, സി എഛ് ഉമ്മര്‍ എന്നിവര്‍ പ്രസംഗിച്ചു.രാജഗോപാലന്‍, ഹരി നാരായണന്‍, ചന്ദ്രന്‍ ,ശ്രീനാഥ്, ജാഫര്‍, അനില, ചിത്ര, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.