ആതവനാട്, കൽപകഞ്ചേരി പഞ്ചായത്തുകളിൽ കുറുക്കോളി പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ ആതവനാട്, കൽപകഞ്ചേരി പഞ്ചായത്തുകളിൽ പര്യടനം നടത്തി. ആതവനാട് പഞ്ചായത്തിലെ രണ്ടാം ദിന പര്യടനം ആവേശമായി. രാവിലെ 9 മണിക്ക് മണ്ണേക്കരയിൽ നിന്നും തുടങ്ങിയ പര്യടനം മാട്ടുമ്മൽ, കൂടശേരിപാറ, ചകിരിപ്പാറ, പൂളമംഗലം, ചുങ്കം, മൂന്നാടി, പള്ളിപ്പാറ കഴിഞ്ഞ് സി.പി.എ കോളജിൽ സമാപിച്ചു.

സി.പി.എ കോളജിലെത്തിയ കുറുക്കോളിയെ യു.ഡി.എസ്.എഫിൻ്റെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി.കോളജ് പ്രിൻസിപ്പാൾ ഹുസൈൻ രണ്ടത്താണി, മാനേജർ ഉബൈദ്, കോളജ് യൂണിറ്റ് എം.എസ് എഫ് പ്രസിഡൻ്റ് നിസാമുദ്ദീൻ, സെക്രട്ടറി നൗഫൽ,ട്രഷറർ ഖമറുദ്ദീൻ തുടങ്ങിയ വിദ്യാർഥി യൂണിയൻ നേതാക്കളുടെ കീഴിൽ വിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു.

ഉച്ചക്ക് ശേഷം കൽപകഞ്ചേരി പഞ്ചായത്തിലെ പര്യടനം മാമ്പറയിൽ നിന്നും തുടങ്ങി. കൽപകഞ്ചേരി പഞ്ചായത്തിലെ പര്യടനത്തിന്

മയ്യേരി കുഞ്ഞഹമ്മദ് മാസ്റ്റർ, കോട്ടയിൽ അബ്ദുൽ കരീം, തൈക്കാടൻ അബ്ദു, പി.ടി.അബു, എം.കെ.മരക്കാർ, പി.ടി.ഹബീബ്, കെ.പി. വഹീദ, മുസ് ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ്, വനിതാ ലീഗ് ഭാരവാഹികൾ നേതൃത്വം നൽകി