24 ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില കുറഞ്ഞു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 18 പൈസയും ഡീസൽ ലിറ്ററിന് 17 പൈസയുമാണ് കുറഞ്ഞത്. ഈ വർഷം ആദ്യമായാണ് പെട്രോൾ, ഡീസൽ വില കുറയുന്നത്. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് രാജ്യത്തും വിലയിൽ കുറവുണ്ടായത്. വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ക്രൂഡോയിൽ വിലയിൽ ഇടിവുണ്ടായത്.
ഏറ്റവും അവസാനമായി ഇന്ധന വിലയിൽ വർധനവുണ്ടായത് ഫെബ്രുവരി 27നാണ്. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസസലിന് 15 പൈസയുമാണ് അന്ന് വർധിച്ചത്. ഈ വർഷം ആദ്യ രണ്ടുമാസം മാത്രം പെട്രോളിന് ലിറ്ററിന് 4.87 രൂപയും ഡീസലിന് 4.99 രൂപയുമാണ് വർധിച്ചത്.