Main Banner

യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ.

കൊടുങ്ങല്ലൂർ: മാന്നാറിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികൾ കൂടി പിടിയിൽ. കേസിലെ രണ്ടാംപ്രതി ശിഹാബ്, ഫൈസൽ,സജാദ് എന്നിവരാണ് പിടിയിലായത്. ഇവർ കൊടുങ്ങല്ലൂർ സ്വദേശികളാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.

 

1 st paragraph

ഫെബ്രുവരി 22ന് പുലർച്ചെ രണ്ടോടെയാണ് സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയത്. യുവതിയെ പിന്നീട് പാലക്കാട് വടക്കാഞ്ചേരി റോഡിൽ ഇറക്കിവിട്ടു.

2nd paragraph

ദുബായിൽ നിന്നും നാട്ടിലെത്തിക്കാൻ ഏൽപ്പിച്ച ഒന്നര കിലോ സ്വർണം കേരളത്തിലെ സംഘത്തിന് കൈമാറാത്തതാണ് യുവതിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. യുവതിക്ക് സ്വർണ്ണക്കടത്തുമായി ഉള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കുകയാണ്.