ഒഴൂരിലെ ഹൃദയങ്ങൾ കീഴടക്കി വി അബ്ദുറഹിമാന്റെ പര്യടനം.
താനൂർ: ഒഴൂരിലെ ഹൃദയങ്ങൾ കീഴടക്കി വി അബ്ദുറഹിമാന്റെ പര്യടനം. ഒഴൂരിൽ വികസന വിപ്ലവം തീർത്ത ജനകീയ എംഎൽഎയ്ക്ക് സ്നേഹോഷ്മളമായ സ്വീകരണമാണ് വോട്ടർമാർ ഒരുക്കിയത്.
ഒഴൂരിന്റെ കുടിവെള്ളക്ഷാമം തീർക്കാനായി ജലനിധി പദ്ധതി പൂർത്തീകരിച്ചു, ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം, വിദ്യാ പുരോഗതിക്കായി താനൂർ ഗവ കോളേജ്, കരിങ്കപ്പാറ ജി യു പി സ്കൂൾ ഹൈടെക് ആയി ഉയർത്തി തുടങ്ങിയ ശ്രദ്ധേയമായ വികസന പ്രവൃത്തികളാണ് ഒഴൂരിൽ വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്.
ജനകീയ വികസനം യാഥാർത്ഥ്യമാക്കിയ പ്രിയ എംഎൽഎയെ വോട്ടർമാർ കപ്പും സോസറും നൽകിയാണ് സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളും, മുതിർന്നവരും അടങ്ങുന്ന വൻജനാവലിയാണ് സ്ഥാനാർത്ഥിയെയും കാത്ത് ഓരോ കേന്ദ്രങ്ങളിലും തടിച്ചു കൂടിയത്.
രാകേഷ് നഗറിൽ നിന്നാരംഭിച്ച പര്യടനം ഓണക്കാട്, അപ്പാട, വെള്ളാലപീടിക, കുറുവട്ടിശ്ശേരി, ഒഴൂർ, ഇല്ലത്തപ്പടി, അയ്യപ്പനിടവഴി, തലക്കട്ടൂർ ചുരങ്ങര,മേൽമുറി, പെരിഞ്ചേരി, പറപ്പാറപ്പുറം, നെച്ചിനിക്കാട്, പാറപ്പുറം, നാൽക്കവല, മണലിപ്പുഴ, വരിക്കോട്ട്തറ, പുൽപ്പറമ്പ്, കെ പി സ്റ്റോർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വെള്ളച്ചാലിൽ സമാപിച്ചു.
സിപിഐ എം ഏരിയ സെക്രട്ടറി കെ ടി ശശി, എം അനിൽകുമാർ, ഇല്യാസ് വെട്ടം, എൻ ആദിൽ, ഒ സുരേഷ്ബാബു, ബാലകൃഷ്ണൻ ചുള്ളിയത്ത്, കെ വി സിദ്ദിഖ്, നാദിർഷ കടായിക്കൽ, മേപ്പുറത്ത് ഹംസു, പി സിറാജ്, അഡ്വ രാജേഷ് പുതുക്കാട്, ഇല്യാസ് കുണ്ടൂർ തുടങ്ങിയ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. ബുധനാഴ്ച പൊന്മുണ്ടം പഞ്ചായത്തിൽ പര്യടനം നടത്തും.