Fincat

ഏപ്രില്‍ ആറിന് പൊതു അവധി പ്രഖ്യാപിച്ച് ഉത്തരവായി

നിയമസഭാ തെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്തെ  സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവായി.

 

1 st paragraph

സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.