ചന്ദനക്കാവ് ക്ഷേത്രവും ആതവനാട് പഞ്ചായത്തും സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്
ഇവിടെ മത-ജാതി ഭേദമന്യേ കുട്ടികള്‍ക്കായി ഒരു ചെറിയ ചില്‍ഡ്രന്‍സ്പാര്‍ക്കു നിര്‍മിക്കാനുള്ള സാധ്യതകള്‍പരിശോധിക്കണമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു.
തിരൂര്‍: തിരൂര്‍ നിയമസഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് ചന്ദനക്കാവ് ക്ഷേത്രത്തില്‍നിന്ന്.
ക്ഷേത്രത്തിനു ചുറ്റുമായി ദേവസ്വംബോര്‍ഡിന്റെ സ്ഥലംകാടുപിടിച്ചുകിടക്കുകയാണെന്നും ഇവിടെ വൈകുന്നേരങ്ങളിൽ മത-ജാതി ഭേദമന്യേ കുട്ടികള്‍ക്കായി ഒരു ചെറിയ ചില്‍ഡ്രന്‍സ്പാര്‍ക്കു നിര്‍മിക്കാനുള്ള സാധ്യതകള്‍പരിശോധിക്കണമെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു.
അതോടൊപ്പം ക്ഷേത്രത്തിനായി ഒരു ഓപ്പണ്‍സ്‌റ്റേജ് നിര്‍മിക്കുന്നതിനുള്ള ആഗ്രഹവും ഭാരവാഹികള്‍ ശ്രദ്ധയില്‍പെടുത്തി.
രണ്ടുകാര്യങ്ങളും ശ്രദ്ധയിലുണ്ടാകുമെന്നും തെരഞ്ഞെടുത്താല്‍ ഉറപ്പായും പരിഗണിക്കുമെന്നും ഗഫൂര്‍ പി.ലില്ലീസ് ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. ഇന്നലെ ആതവനാട് പഞ്ചായത്തിലായിരുന്നു പ്രചരണം.
ചന്ദനക്കാവ്, കുറുമ്പത്തൂര്‍, കുട്ടികളത്താണി, പള്ളിപ്പാറ, അതിരുമട, ചേലക്കോട്, പുന്നത്തല, മുഴുങ്ങാണി, കമ്പിവളപ്പ്, ആറളംകാട്, ചോറ്റൂര്‍ കോളനി, ചോറ്റൂര്‍, പട്ടര്‍ക്കല്ല്, കരിവാന്‍പടി, മങ്ങംപറമ്പില്‍, മാട്ടുമ്മല്‍, മണ്ണേക്കര, പറേക്കളം എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി ഏഴിന് പാറപ്പുറത്തു സമാപിച്ചു. ഇതിനിടയില്‍ പുത്തനത്താണിയിലെ സി.പി.എ കോളജ് വിദ്യാര്‍ഥികളെ നേരില്‍കണ്ടുവോട്ടഭ്യര്‍ഥിച്ചു.