അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടത് സർക്കാർ സ്വന്തക്കാർക്ക് മാത്രം ജോലി നൽകുന്നു. രാഹുൽ
പൊന്നാനി: അർഹരായ ചെറുപ്പക്കാർക്ക് ജോലി നൽകാത്ത ഇടതു സർക്കാർ സ്വന്തക്കാർക്ക് ജോലി നൽകുകയാണെന്ന് രാഹുൽ.
പൊന്നാനിയിൽ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തിൽ ജോലി ലഭിക്കാൻ ഇടതുപക്ഷത്തിൻ്റെ ആളായാൽ മതി എന്നാണ് അവസ്ഥ.
ന്യായ് പദ്ധതിയിലൂടെ ഓരോ സാധാരണക്കാരനും ഒരു വർഷം എഴുപത്തിരണ്ടായിരം രൂപ അക്കൗണ്ടിൽ എത്തും.ജനങ്ങളുടെ ആവശ്യം ചോദിച്ചറിഞ്ഞ ശേഷമാണ് കോൺഗ്രസ് പ്രകടനപത്രിക തയ്യാറാക്കിയത്. രാഹുൽ പറഞ്ഞു.
വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ന്യായ് പദ്ധതിയിലൂടെ കഴിയും ഇന്ത്യക്ക് കേരളം മാതൃകയാവണം. അതിന് കേരളത്തിൽ യുഡി എഫ് അധികാരത്തിൽ വരേണ്ടതുണ്ട് .
രാഹുൽ പറഞ്ഞു.യോഗത്തിൽ രാഹുലിൻ്റ പ്രസംഗം വേണുഗോപാലാണ് പരിഭാഷപ്പെടുത്തിയത് .സ്ഥാനാർത്ഥികർക്ക് വോട്ട് അഭ്യർത്ഥിച്ചാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്.
യോഗത്തിൽ ഇടി മുഹമ്മദ് ബഷീർ, രോഹിത്, ഫിറോസ്, അഷറഫ് കോക്കൂർ, പി ടി അജയ് മോഹൻ, എ പി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത്, വേണുഗോപാൽ.സാദികലി രാങ്ങാട്ടൂർ തുടങ്ങിയവർ സംസാരിച്ചു.