തീരദേശ മണ്ണിൽതാങ്ങായി നിയാസ് പുളിക്കലകത്ത്:   മത്സ്യത്തൊഴിലാളികളുടെ മനം കവർന്നു തീരദേശ പര്യടനം. 

തിരൂരങ്ങാടി: പരപ്പനങ്ങാടിയിൽ മത്സ്യത്തൊഴിലാളികളെ നെഞ്ചോട് ചേർത്ത നിയാസ് പുളിക്കളകത്തിന്റെ തീരദേശ പര്യടനം ആവേശഭരിതമായി.

സ്ഥാനാർഥി എത്തുന്നതറിഞ്ഞ് കവലകളും ഗ്രാമവീഥികളും ആഘോഷ കേന്ദ്രങ്ങളായി മാറി. ഓരോ കേന്ദ്രത്തിലും ആറുപതിറ്റാണ്ടിന്റെ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ നിയാസ് പുളിക്കളകത്ത് വോട്ട് അഭ്യർത്ഥിച്ചു.

പരപ്പനങ്ങാടിയിലെ തീരദേശ ജനത ആവേശത്തോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. മത്സ്യബന്ധന മേഖല നേരിടുന്ന പ്രതിസന്ധികളും കടലോര മേഖലയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും സ്ഥാനാർഥി ഉറപ്പു നൽകി.

ഓരോ കേന്ദ്രങ്ങളിലും സെൽഫി എടുക്കാൻ കുട്ടികളും യുവാക്കളും തിരക്കു കൂട്ടി. ഏറെ ആവേശത്തോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.

സംസ്ഥാന സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ നേതാക്കൾ സ്വീകരണ യോഗങ്ങളിൽ വിശദീകരിച്ചു. അഞ്ചപ്പുര, കൊടപ്പാളി, ചെട്ടിപ്പടി, ലക്ഷം വീട്, ആലുങ്ങൽ, ചൊക്ലി കടപ്പുറം, കോളനി, വളപ്പിൽ, അങ്ങാടി, ചാപ്പപ്പടി,

ഒട്ടുമ്മൽ, പുത്തൻകടപ്പുറം, സദ്ധാം ബീച്ച്, കെ.ടി. നഗർ, കെട്ടുങ്ങൽ, ചിറമംഗലം, കുളിക്കാൻ റോഡ്, പുത്തൻപീടിക, എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിന് ശേഷം പയനിങ്ങൽ ജങ്ഷനിൽ സമാപിച്ചു.

എൽ.ഡി.എഫ് നേതാക്കളായ ടി.കാർത്തികേയൻ, ഗിരീഷ് തോത്തിൽ, കെ.സി.നാസർ, യാക്കൂബ് കെ ആലുങ്ങൽ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.