നിലവിലെ സർക്കാർ കടത്തിലാണ് ശശി തരൂർ എംപി
കേരളത്തിൽ ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തത്. ഹർത്താൽ നിരോധിച്ച് നല്ല സിഗ്നൽ സംരംഭകർക്ക് നൽകുമെന്നും ശശി തരൂർ പറഞ്ഞു.
മലപ്പുറം: നിലവിലെ സർക്കാർ കടത്തിലാണ് എന്ന് ശശി തരൂർ എംപി മലപ്പുറം മമ്പാട് മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമകാര്യങ്ങൾ ചെയ്യണമെങ്കിൽ വരുമാനം വേണം എന്നും വരുമാനമുണ്ടാക്കാനുള്ള വഴികൾ പറഞ്ഞത് യൂഡിഎഫ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ നിക്ഷേപകർക്ക് സംരക്ഷണം നൽകാൻ നിയമം കൊണ്ടുവരുമെന്നും ശശി തരൂര്‍ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയെ പുനരാവിഷ്ക്കരിക്കും. പഠിക്കുന്ന വിഷയത്തിലധിഷ്ഠിതമായ തൊഴിൽ മേഖല ഉറപ്പ് വരുത്താൻ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സർവകലാശാലകൾ ആരംഭിക്കാൻ അനുമതി നൽകും. വിദേശ സർവകലാശാലകളുടെ നിലവാരത്തിലുള്ള യൂണിവേഴ്സിറ്റികൾ കൊണ്ടു വരും. ഐടി മേഖലകൾക്കായി പുതിയ ഐടി ആക്റ്റ് കൊണ്ടു വരും. മാസം 6000 രൂപ നൽകുന്നത് അസാധ്യമായ കാര്യമല്ല എന്നും ശശി തരൂർ കുട്ടി ചേർത്തു.
അതേസമയം കേരളത്തിൽ ചുവന്ന കൊടി പേടിച്ചാണ് സംരംഭകർ എത്താത്തത്. ഹർത്താൽ നിരോധിച്ച് നല്ല സിഗ്നൽ സംരംഭകർക്ക് നൽകുമെന്നും ശശി തരൂർ പറഞ്ഞു. അതോടൊപ്പം തന്നെ 6 മണിക്ക് ശേഷം പെൺകുട്ടികൾക്ക് രാത്രി ജോലിയെടുക്കാൻ ഐടി ആക്ട് കൊണ്ടു വരുമെന്നും പ്രകടനപത്രിയിൽ പറയുന്നു ഉണ്ട് എന്നും മലപ്പുറം മമ്പാട് മാധ്യമങ്ങളോട് പറഞ്ഞു.