തിരൂർ നജാത്ത് ഫൗണ്ടേഷൻ പ്രാർത്ഥന സമ്മേളനം 28 ന്

തിരൂർ:നജാത്ത് ഫൌണ്ടേഷൻ ബറാഅത്ത് രാവ് പ്രാർത്ഥന സമ്മേളനവും നിർധനരായ രോഗികൾക്കുള്ള ധന സഹായ വിതരണവും,റമളാൻ കിറ്റ് വിതരണവും 28ന് ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് പയ്യനങ്ങാടി കല്ലിങ്ങൽ റോഡ് പരിസരത്ത് ശൈഖുനാ ശംസുൽ ഉലമ E.k ഉസ്താദ് നഗരിയിൽ നടക്കും.സമ്മേളനം നജാത്ത് ഫൌണ്ടേഷൻ പ്രസിഡന്റ് v.അബ്ദുറഹ്മാൻ ഹാജിയുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉൽഘടനം ചെയ്യും.ദാന സഹായ വിതരണം s.k.s.s.f ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.s.k.s.s.f സ്റ്റേറ്റ് ഉപാദ്യക്ഷൻ സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി.എസ് കെ എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് ഉമറലി തങ്ങൾ മണ്ണാറക്കൽ.സയ്യിദ് സിറാജ് തങ്ങൾ അൽബുഖാരി.സമസ്ത കേന്ദ്ര മുശാവറ അംഗം ചെയ്യുന്ന ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ ബാഖവി. EK ഹാലിദ് ഫൈസി വെന്നിയൂർ.കെ പി യെ.റസാഖ് ഫൈസി പി.എം റഫീഖ് അഹ്മദ്.സി പി അബൂബക്കർ ഫൈസി കീഴേടത്തിൽ ഇബ്രാഹിം ഹാജി മഹല് സെക്രട്ടറി ഇസ്മായിൽ മാസ്റ്റർ എന്നിവർ സംബന്ധിക്കും

ഫൗണ്ടേഷൻ ചെയർമാൻ ഉസ്താദ് അബി സിനാൻ ഫൈസി വെന്നിയൂർ നേതൃത്വം നൽകും സമ്മേളനത്തിൽ നജാത്ത് ഫൗണ്ടേഷൻ സെക്രട്ടറി കെ പി അബ്ദുൽ ഗഫൂർ സ്വാഗതവും മുസ്തഫ എന്ന ബാബു നന്ദിയും പറയും. യോഗത്തിൽ ഫൌണ്ടേഷൻ ചെയർമാൻ ഉസ്താദ് അബീ സിനാൻ ഫൈസി വെന്നിയൂർ, സെക്രട്ടറി. K.p അബ്ദുൽ ഗഫൂർ സാഹിബ്‌, പ്രസിഡന്റ് v. അബ്ദുറഹ്മാൻ ഹാജി.v.ട്രഷറർ അഷ്‌കർ കിഴക്കാം കുന്നത്ത് മുസ്തഫ എന്ന ബാബു സബീലുന്നജാത്ത് ദർസ് സെക്രട്ടറി റഊഫ് A.k, ജോയിന്റ് സെക്രട്ടറി മുനീഷ് E.p, ബാസിത്ത് കരിങ്കപ്പാറ പങ്കെടുത്തു.