വാഹന രേഖകളുടെ കാലാവധി നീട്ടി
ന്യൂഡൽഹി: കോവിഡ് പശ്ചാതലത്തിൽ ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ( ആർ.സി), പെർമിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടി.
ലോക് ഡൗൺ കാരണം പുതുക്കാൻ കഴിയാത്ത 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ചതോ 2021 മാർച്ച് 31 ന് അവസാനിക്കുന്നതോ ആയ വാഹന രേഖകളുടെ കാലാവധിയാണ് നീട്ടിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരി ഒന്നിന് കാലാവധി തീർന്ന രേഖകൾ 2021 ജൂൺ 30 വരെ സാധുവായി പരിഗണിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ഇതിനുമുമ്പ് നാലുതവണ വാഹന രേഖകളുടെ കാലാവധി നീട്ടിയിട്ടുണ്ട്.