പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച യുവാവ് അറസ്റ്റിൽ

തൃ​ശൂ​ർ:ആ​ളൂ​ര്‍ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ 17കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ക്കി​ക്കൊ​ണ്ടു​പോ​യി വ​യ​നാ​ട്ടി​ലെ റി​സോ​ര്‍ട്ടി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ്​ പി​ടി​യി​ൽ.

മ​ല​പ്പു​റം കു​ഴി​മ​ണ്ണ സ്വ​ദേ​ശി കാ​രാ​ട്ടു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് മു​ഹ്‌​സി​നാ​ണ്​ (23) പി​ടി​യി​ലാ​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി ടി.​ആ​ര്‍. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ളൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​ബി. സി​ബി​നാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

 

ക​ല്‍പ​റ്റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി. ​പ്ര​മോ​ദ്, സി.​പി.​ഒ.​മാ​രാ​യ ജ്യോ​തി​രാ​ജ്, സി.​വി. ജെ​യ്‌​സ​ന്‍ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം ത​ട​ഞ്ഞാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.