പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ:ആളൂര്‍ പ്ലസ് വണ്‍ വിദ്യാർഥിനിയായ 17കാരിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി വയനാട്ടിലെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയിൽ.
മലപ്പുറം കുഴിമണ്ണ സ്വദേശി കാരാട്ടുപറമ്പില്‍ മുഹമ്മദ് മുഹ്സിനാണ് (23) പിടിയിലായത്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കല്പറ്റ ഇന്‍സ്പെക്ടര്‍ പി. പ്രമോദ്, സി.പി.ഒ.മാരായ ജ്യോതിരാജ്, സി.വി. ജെയ്സന് എന്നിവരുടെ സഹായത്തോടെ വാഹനം തടഞ്ഞാണ് പ്രതിയെ പിടികൂടിയത്.