യുവാവിനെ വയലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

വണ്ടൂർ: പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം താഴത്തേ വീട്ടിൽ ഷാബിർ (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗമാണു മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

കൂടെയുണ്ടായിരുന്ന മൂന്നാമത്തേയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മൂന്നു പേർക്കും വാണിയമ്പലം സ്വദേശി ലഹരി മരുന്ന് നൽകിയതായി ഇയാൾ മൊഴി നൽകിയതായി അറിയുന്നു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് ഇൻസ്പെക്ടർ കെ.ദിനേശ് പറഞ്ഞു.