കോവിഡ് 19: 140 പേര്‍ക്ക് രോഗബാധ 113 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 126 പേര്‍ക്ക് ഉറവിടമറിയാതെ എട്ട് പേര്‍ക്ക് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും രോഗബാധിതരായി ചികിത്സയില്‍ 1,615 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 16,320 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (മാര്‍ച്ച് 27) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 140 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ എട്ട് പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 126 പേര്‍ക്കുമാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

 

113 പേര്‍ കൂടി രോഗമുക്തരായതായതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 1,20,356 ആയി. 16,320 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,615 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 121 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 56 പേരും മൂന്ന് പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 606 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

 

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

ഇന്ന് (മാര്‍ച്ച് 27) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 

ആലങ്കോട് 02

ആനക്കയം 01

അങ്ങാടിപ്പുറം 01

ഊരകം 02

ചീക്കോട് 03

ചേലേമ്പ്ര 01

ചോക്കാട് 02

ചുങ്കത്തറ 03

എടക്കര 01

എടപ്പാള്‍ 07

എടവണ്ണ 04

ഇരിമ്പിളിയം 01

കാലടി 01

കാളികാവ് 01

കല്‍പ്പകഞ്ചേരി 01

കണ്ണമംഗലം 02

കരുവാരക്കുണ്ട് 01

കീഴാറ്റൂര്‍ 01

കീഴുപറമ്പ 01

കൊണ്ടോട്ടി 05

കോട്ടക്കല്‍ 02

കുറ്റിപ്പുറം 01

മലപ്പുറം 09

മമ്പാട് 02

മംഗലം 01

മഞ്ചേരി 07

മാറാക്കര 01

മാറഞ്ചേരി 07

മൂന്നിയൂര്‍ 01

മൊറയൂര്‍ 06

നന്നമ്പ്ര 02

നെടിയിരുപ്പ് 01

ഒതുക്കുങ്ങല്‍ 01

ഒഴൂര്‍ 02

പള്ളിക്കല്‍ 04

പാണ്ടിക്കാട് 01

പെരിന്തല്‍മണ്ണ 01

പൊന്നാനി 04

പോത്തുകല്ല് 01

പുലാമന്തോള്‍ 01

പുളിക്കല്‍ 04

പുഴക്കാട്ടിരി 10

താനൂര്‍ 02

തലക്കാട് 01

തവനൂര്‍ 05

തേഞ്ഞിപ്പലം 02

തിരുവാലി 02

തൃപ്രങ്ങോട് 01

തിരൂര്‍ 01

ഊര്‍ങ്ങാട്ടിരി 01

വളവന്നൂര്‍ 01

വള്ളിക്കുന്ന് 01

വട്ടംകുളം 02

വാഴക്കാട് 02

വാഴയൂര്‍ 01

വഴിക്കടവ് 03

വെട്ടത്തൂര്‍ 01

വെട്ടം 02

വണ്ടൂര്‍ 02