നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു

തിരൂർ: പയ്യനങ്ങാടി കല്ലിങ്ങൽ റോഡിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു. കാറിന്റെ പിൻ സീറ്റിൽ യാത്രചെയ്യുകയായിരുന്ന പുത്തനത്താണി അതിരുമട സ്വദേശി അസ്ലം (32) ആണ്അപകടത്തിൽ കൊല്ലപ്പെട്ടത്,

തിരൂർ കോട്ട് ജുമാമസ്ജിദിന് സമീപത്തെ വെച്ച് ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത് കാറിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ജംഗ്ഷനിലെ റോഡിൽ സ്ഥാപിച്ച മീഡിയനൂകൾക്കിടയിലൂടെ അമിത വേഗത്തിലെത്തിയ കാർ കടന്നു പോകാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് നിഗമനം