കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി നിയാസ് പുളിക്കലകത്ത്.

കുടുംബയോഗങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത്.

ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിൽ കൂടുതലും ശ്രദ്ധചെലുത്തിയത് കുടുംബയോഗങ്ങളിലായിരുന്നു .

രാവിലെ 9.30 ന് നെടുവയിൽ നിന്നാണ് പ്രചരണ പരിപാടി ആരംഭിച്ചത്. തുടർന്ന് പുറ്റാട്ടുതറ, കൊട്ടന്തല, പുത്തരിക്കൽ, എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി.

മണ്ണടിഞ്ഞ് നശിച്ച കീരനല്ലൂർ ന്യൂകട്ട് കനാൽ സംരക്ഷിക്കുന്നതോടൊപ്പം കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നും മേഖലയിൽ കുടിവെള്ളക്ഷാമം വലിയ പ്രശ്നമാണെന്നും ഇതിനുപരിഹാര മുണ്ടാക്കണമെന്നും നാട്ടുകാർ സ്ഥാനാർഥിയോട് പറഞ്ഞു.

തന്റെ പ്രഥമപരിഗണന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കുമെന്നും കുടിവെള്ള പ്രശ്നത്തിന് തീർച്ചയായും പരിഹമുണ്ടാകുമെന്നും സ്ഥാനാർത്ഥി ഉറപ്പ് നൽകി. കൊട്ടന്തലയിൽ ഫുട്ബോൾ മൈതാനിയിലും സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു.

 

ഉച്ചക്ക് കുറ്റിപ്പാലയിൽ സംഘടിപ്പിച്ച സ്നേഹ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു.

എൽ.ഡി.എഫ് നേതാക്കളായ ഗിരീഷ് തോട്ടത്തിൽ, എ. അബ്ദുറഹീം, പ്രഭാകരൻ എന്ന കുട്ടൻ, തുളസിദാസ്, ടി. സൈതുമുഹമ്മദ്, ഷാജിസമീർ പാട്ടശ്ശേരി, പി.വി.ശംസുദ്ധീൻ, എ.പി.മുജീബ്, വി.പി.മൊയ്തീൻ, കെ.അഫ്താബ്, എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.