Fincat

കണ്ണമംഗലത്തും, ഒതുക്കുങ്ങലിലും കുഞ്ഞാലിക്കുട്ടിയുടെ പര്യടനത്തിന് ഊഷ്മളമായ സ്വീകരണം

വേങ്ങര:കണ്ണമംഗലത്തും, ഒതുക്കുങ്ങലിലും വേങ്ങര മണ്ഡലം യു.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പര്യടനത്തിന് ഊഷ്മളമായ സ്വീകരണം നൽകി.

കണ്ണമംഗലം പഞ്ചായത്തിൽ രാവിലെ ചേരൂരിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രസിദ്ധമായ ചേറൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രം സന്ദർശിച്ചു. ഭാരവാഹികളും, വിശ്വാസികളും ,നാട്ടുകാരും ചേർന്ന് നൽകിയ സ്നേഹോഷ്മളമായ സ്വീകരണം ഏറെ ഹ്യദ്യമായിരുന്നു.

തുടർന്ന്ഒതുക്കുങ്ങൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പര്യടനം നടത്തിയത്. യുവതയുടെ മനസ്സ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക്. ആട്ടീരി ചുങ്കത്ത് സംഘടിപ്പിച്ച വൺ ഡേ ഫുട്ബോൾ ടൂർണമെന്റിൽ പി കെ കുഞ്ഞാലിക്കുട്ടി കളിക്കാരുമായി സൗഹൃദം പങ്കുവെച്ചു.

പുത്തൂർ ആണൊലി പറമ്പിലെ പര്യടനത്തിനിടയിൽ പ്രായമായവരടക്കം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു , ചെറുകുന്ന് മേലേകുളമ്പിലും, മറ്റത്തൂർ പാറങ്ങാടിയിൽ പര്യടനം നടത്തി. ക്ലബ് അംഗങ്ങൾ കൊപ്പം ക്യാരമ്സ് കളിച്ചും, സെൽഫിയെടുത്തും പര്യടനം ആവേശമായി.

ജില്ലാ പഞ്ചായത്ത് അംഗം എ.പി.ഉണ്ണികൃഷ്ണൻ, ഒതുക്കുങ്ങൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ, ആലിപ്പ പര വക്കൽ,ഇസ്ഹാഖ് കറുമണ്ണിൽ,റവാസ് ആട്ടിരി, ജില്ലാ പഞ്ചായത്ത് ഒതുക്കുങ്ങൽ ഡിവിഷൻ അംഗം സെലീന ടീച്ചർ, എ.കെ.ഖമറുദ്ധീൻ, എ.കെ.മെഹനാസ്, എൻ.അബ്ദു റഹിം ,ഇ.കെ.മുഹമ്മദലി, കെ.കെ.അലവിക്കുട്ടി,

യു. കുഞ്ഞാലൻ കുട്ടി, യു.കെ.അൻവർ, കുരുണിയൻ അൻവർ, അസീസ് മാസ്റ്റർ പഞ്ചിളി, ഉമ്മർ ഖാൻ ചോലക്കൽ, കരീം ചോലക്കൽ, യു.കെ.മുഹമ്മദ് കുട്ടി, സി.സിദ്ദീഖ്, ഷാഹുൽ ഹമീദ്, ഇബ്റാഹിം കടമ്പോട്ട്, രായിൻ, എ.കെ.അബ്ദു, അടാട്ടിൽ കുഞ്ഞാപ്പു, അടാട്ടിൽ ഇബ്റാഹിം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ അനുഗമിച്ചു.