Fincat

പരപ്പനങ്ങാടിയിൽ കോടതി സമുച്ചയം  യാഥാർത്ഥ്യമാക്കും; നിയാസ് പുളിക്കലകത്ത്

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി കോടതിയിൽ ബാർ അസ്സോസിയേഷൻ സന്ദർശിച്ച് അഭിഭാഷകരോടും ജീവനക്കാരോടും വോട്ടഭ്യർത്ഥിച്ചു.

1 st paragraph

കോടതി വളപ്പിലെ പരിതിമിതികളും പ്രയാസങ്ങളും കാലങ്ങളായുള്ള കെട്ടിടത്തിന്റെ ആവശ്യകതയും അഭിഭാഷകർ സ്ഥാനാർത്ഥിയെ അറിയിച്ചു.

2nd paragraph

തെരെഞ്ഞെടുക്കപ്പെട്ടാൽ പരപ്പനങ്ങാടിയിൽ കോടതി സമുച്ഛയം യാഥാർത്ഥ്യമാക്കുമെന്ന് ബാർ അസ്സോസിയേഷൻപ്രസിഡണ്ട് പി.എൻ. വാസുദേവൻ, മറ്റു അഭിഭാഷകർ എന്നിവർക്ക് സ്ഥാനാർത്ഥി ഉറപ്പ് നൽകി.

എൽ.ഡി.എഫ് നേതാക്കളായ അഡ്വ. സി. ഇബ്രാഹിം കുട്ടി, ഗിരീഷ് തോട്ടത്തിൽ, അഡ്വ. ഒ. കൃപാലിനി, കൗൺസിലർ കെ.സി. നാസർ, പ്രഭാകരൻ എന്ന കുട്ടൻ, ഷാഹിൻ ചെറിയ കോലോത്ത് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.