Fincat

യു ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ നേതൃത്വം ജനങ്ങളോട് വിശദീകരിക്കണമെന്ന്ഡോ.കെ .ടി.ജലീൽ

തവനൂർ മണ്ഡലത്തിൽ തനിക്കെതിരെ മത്സരിക്കുന്ന യു.ഡി എഫ് സ്ഥാനാർത്ഥി ജയിലിൽ കിടന്നിട്ടുണ്ടന്നാണ് പറയുന്നത്.ജയിലിൽ കിടന്നിട്ടുണ്ടങ്കിൽ അത് എന്തിനായിരുന്നുവെന്ന് മണ്ഡലത്തിലെ ജനങ്ങളോട് വിശദീകരിക്കാൻ യു.ഡി എഫ് നേതൃത്വത്തിന് ബാധ്യതയുണ്ടന്ന് ഡോ.കെ .ടി.ജലീൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ യു.ഡി എഫിൻ്റെ മൗനം അവസാനിപ്പിക്കണമെന്നും ജലീൽ കൂട്ടിച്ചേർത്തു.

1 st paragraph

എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: കെ.ടി.ജലീൽതിങ്കളാഴ്ച രാവിലെ കാലടി പഞ്ചായത്തിലെ ചേലത്ത് പറമ്പിൽ നിന്നാണ് പര്യടനം ആരംഭിച്ചത്.

2nd paragraph

തുടർന്ന് ഹൈവേ, നരിപറമ്പ്, മാങ്ങാട്ടൂർ സ്നേഹതീരം, കുണ്ടയാർ, കാടഞ്ചേരി ഹൈസ്കൂൾ, വനിത ബാങ്ക്, ചാലപ്പുറം, കണ്ടനകം, മുള്ളംകുന്ന് കൊറ്റിക്കുന്ന് എന്നിവടങ്ങളിൽ പര്യടനം പൂർത്തിയാക്കി.

ഓരോ സ്വീകരണ കേന്ദ്രങ്ങളിലുമുള്ള വൻ ജനപങ്കാളിത്തം ഭൂരിപക്ഷം പതിൻമടങ്ങ് വർധിക്കുമെന്ന കണക്ക് കൂട്ടലിലാണ് ഇടതു ക്യാമ്പ്.