കെ ടി ജലീലിനോട് ഫിറോസിക്കാനെ കാണണമെന്നാവശ്യപ്പെട്ട കുട്ടിയെ കാണാൻ ഫിറോസെത്തി

തവനൂർ: കെ.ടി.ജലീലിൻ്റെ തോളിലിരുന്നു ഫിറോസാക്കാനെ കാണണം എന്നാവശ്യപ്പെട്ട കുഞ്ഞുമോളെ കാണാൻ മധുരവുമായി ഫിറോസ് കുന്നംപറമ്പിൽ കുട്ടിയുടെ വീട്ടിലെത്തി.

ഫിറോസിനെ കണ്ടതോടെ കുട്ടി ഫിറോസിനെ ഉറക്കെ വിളിച്ചത് കേട്ടു നിന്നവർക്കൊക്കെ ആവേശം നൽകി. കഴിഞ്ഞ ദിവസമാണ് കെ.ടി.ജലീൽ പ്രചരണത്തിനിടെ കുട്ടിയെ എടുത്തത്.ജലീലിൻ്റെ മുഖത്ത് നോക്കി കുട്ടി ഫിറോസാക്കാനെ കാണണം എന്ന് ആവശ്യപ്പെടുകയായിരുന്നു