റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് ദുരൂഹമരണം

പൊന്നാനി: കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ രണ്ട് ദിവസം മുൻപ് റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാഞ്ഞിരമുക്ക് വാലിപ്പറമ്പിൽ ഭരതന്റെ മകൻ അമലിന്റെ (22) മരണം ദുരൂഹമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പ്രഭാത സവാരിക്കിറങ്ങിയ അമലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വാരിയെല്ലിനും കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ട് എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിനെത്തുടർന്നാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് പെരുമ്പടപ്പ് പോലീസ് പറഞ്ഞു.

പെരുമ്പടപ്പ് സിഐ വി എം കേഴ്സൺ മാർക്കോസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു