വി അബ്ദുറഹ്മാൻ ഒഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ തിങ്കളാഴ്ച ഒഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വേളയിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന പിഎച്ച്സി കെട്ടിടം ഇന്ന് താനൂർ നിയോജക മണ്ഡലത്തിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി മാറി. മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നിട്ടില്ല എന്നു പറയുന്നവർക്കുള്ള മറുപടിയായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയപ്പോൾ വോട്ടർമാരുടെ നന്ദി വാക്കുകൾ.

ഇപ്പോഴാണ് ഇത് ആശുപത്രിയായത്. രോഗികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എൽഡിഎഫ് സർക്കാരിനായി. ഇത്തവണയും വോട്ട് എൽഡിഎഫിനു തന്നെ. ജനങ്ങൾക്ക് ഏറെ ഉപകാരം ചെയ്ത സർക്കാർ തുടരണമെന്നും വോട്ടർമാർ തങ്ങളുടെ പ്രിയ സ്ഥാനാർഥിയോട് പറഞ്ഞു.

കരിങ്കപ്പാറ, പാറമ്മൽ, മേൽമുറി, എരനല്ലൂർ, കോറാട്, നാലിടവഴി, അയ്യായ തുടങ്ങി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.

താനൂർ നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്ന പഞ്ചായത്താണ് ഒഴൂർ. അതുകൊണ്ടുതന്നെ ഇത്തവണ വോട്ടിംഗ് ശതമാനത്തിൽ മികച്ച പ്രതീക്ഷയാണ് നൽകുന്നത്.

എൽഡിഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഷ്കർ കോറാട്,കെ ടി എസ് ബാബു, സി കെ ജനാർദ്ദനൻ, ഇൽമി പറപ്പാറ തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.