തലക്കാട്ടുകാരുടെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണം:  നാട്ടുകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍

തിരൂര്‍: തലക്കാട് പഞ്ചായത്തിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു നാട്ടുകാര്‍ തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍.

തലക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് വിവിധ മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയത്.

 

പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയംവേണം, സ്ത്രീകള്‍ക്ക് സ്വയംതൊഴിലിനായി പ്രത്യേക സംരംഭങ്ങള്‍ ആരംഭിക്കണമെന്നും കൂടുംബയോഗങ്ങളില്‍വെച്ച് സ്ഥാനാര്‍ഥിയോടു നിരവധി സ്ത്രീകള്‍ ആവശ്യപ്പെട്ടു.

ഈമൂന്നു കാര്യങ്ങള്‍ക്കും അര്‍ഹമായ പ്രധാന്യം നല്‍കുമെന്നും തലക്കാട് പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയമെന്ന കാര്യം തന്റെ മനസ്സില്‍ നേരത്തെയുള്ളതാണെന്നും ഗഫൂര്‍ പി.ലില്ലീസ് പറഞ്ഞു.

ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ള പ്രശ്‌നം മണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. കുടിവെള്ളത്തിനായി ആരേയും അലയാന്‍ അനവദിക്കാത്ത രീതിയിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ പ്രഥമ പരിഗണന നല്‍കുമെന്നും ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു.

 

അതോടൊപ്പം പ്രദേശത്തെ യുവക്കളുടെ ഉന്നമനത്തിനും ജോലിസംബന്ധമായും കൂടുതല്‍ സാധ്യതകള്‍ പരശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 

ഇന്നലെ രാവിലെ ഒമ്പതിന് മങ്ങാട്ടിരിയില്‍നിന്നും ആരംഭിച്ച പര്യടനം പൂകൈത, തലൂക്കര, പാശ്ശേരി, കളപ്പാട്ടിപ്പിറ, മുക്കിലപ്പീടിക, കോട്ടത്തറ, കട്ടച്ചിറ, പുല്ലൂര്‍, മേടാപറമ്പ്, വലിയപറമ്പ്,

വടക്കന്‍ കുറ്റൂര്‍, പുല്ലാരൂര്‍, കരിമ്പന, വെങ്ങാലൂര്‍, മേലേപീടിക, ഓലപ്പീടിക എന്നിവിടങ്ങളില്‍ നടത്തിയ ശേഷം രാത്രി ഏഴിന് മുക്കിലപ്പീടികയില്‍ സമാപിച്ചു.