ക്ഷേത്രച്ചിറയിൽ യുവാവ് മുങ്ങി മരിച്ചു

തിരൂർ: തൃപ്രങ്ങോട് ശിവക്ഷേത്രച്ചിറയിൽ കൂട്ടുകാരുമായി കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.മംഗലം കൂട്ടായിക്കടവ് കണ്ണേത്തയിൽ അയ്യപ്പൻ്റെ മകൻ വിനീഷ് (34) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് മംഗലത്ത് നിന്നെത്തിയ യുവാക്കൾ ക്ഷേത്ര കുളത്തിലിറങ്ങിയത്.ഇതിനിടെ വിനീഷിനെ കാണാതായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ കുളത്തിലിറങ്ങി തിരച്ചിൽ നടത്തിയതോടെ വൈകിട്ട് 8 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അമ്മ: വള്ളി ഭാര്യ:ബിൻസി മകൻ :കണ്ണൻ