Fincat

ഈഴുവത്തിരുത്തിയിൽ ആവേശം പടർത്തി എ.എം രോഹിതിൻ്റെ പര്യടനം

പൊന്നാനി: ഈഴുവത്തിരുത്തി മേഖലയിൽ ആവേശം പടർത്തി എ.എം രോഹിതിൻ്റെ പര്യടനം. കാർഷിക മേഖലയിൽ കൂടുതൽ ഉണർവ്വ്, പുതുതലമുറയുടെ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ മികച്ച പദ്ധതികൾ, കുടിവെള്ള വിതരണ രംഗത്ത് ആധുനിക സംവിധാനം തുടങ്ങിയവക്ക് മുൻഗണന നൽകുമെന്ന് രോഹിത് പറഞ്ഞു.   

1 st paragraph

കറുകത്തിരുത്തി വളവ് സെന്ററിൽ നിന്നാരംഭിച്ച പര്യടനം സയ്യിദ് അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിൽ എം.വി ശ്രീധരൻ മാസ്റ്റർ, വി.വി ഹമീദ്, അഡ്വ. കെ ശിവരാമൻ, അഡ്വ. എൻ.എ ജോസഫ്, നബീൽ നെയ്തല്ലൂർ, ഷബീർ ബിയ്യം, ഫർഹാൻ ബിയ്യം, അബു കാളമ്മൽ, എൻ ഫസലുറഹ്മാൻ, മാമ്മദു പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

2nd paragraph

കൊല്ലൻപടി ലക്ഷംവീട് കോളനി, ക്യവഫിഷറീസ് സ്കൂൾ, കടവനാട് അഞ്ചാം നമ്പർപാലം, കനോലി കനാൽ, പറങ്കിവളപ്പ് ക്ഷേത്രം, തെയ്യങ്ങാട് അമ്പാടിപ്പടി, കറുകത്തിരുത്തി സ്കൂൾ, പാക്കത്ത് പറമ്പ്, വാട്ടർ ടാങ്കിന് പിൻവശം, കുട്ടാട്, കുമ്പളത്ത്പടി, ഐ.ടി.സി റോഡ് ലക്ഷംവീട്, ഈശ്വരമംഗലം ശ്മശാനം, പുഴപുറമ്പോക്ക്, അബ്ദുൽകരീം റേഷൻകട, വില്ലേജ് ഓഫീസ് റോഡ്,

കല്ലുവെട്ടുപീടിക, നെയ്തല്ലൂർ കോൺഗ്രസ് ഭവൻ, ചെറുവായ്ക്കര കോളനി, ബിയ്യം, പുഴമ്പ്രം, കല്ലിക്കട എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി കുണ്ടുകടവ് ജങ്ഷനിൽ സമാപിച്ചു.