തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ ടി ജലീലിൻ്റെ പര്യടനം തുടരുന്നു.

ആവേശം അലതല്ലി എടപ്പാൾ പഞ്ചായത്തിൽ

തവനൂർ: ചൊവ്വാഴ്ച രാവിലെ എടപ്പാൾ പഞ്ചായത്തിലെ ഉദിനിക്കരയിൽ നിന്നും ആരംഭിച്ച പര്യടനം ,മുതൂർ പാറ, തിരുമണിയൂർ, കോട്ടീരി, നടക്കാവ് ,കാലഞ്ചാടി, പൂത്രകുന്ന് ,അംബേദ്കർ കോളനി എന്നിവിടങ്ങളിൽ എത്തിച്ചേർന്നു.

ഉച്ചക്ക് ശേഷം വട്ടംകുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ഡോ.കെ .ടി.ജലീൽ പര്യടനം നടത്തുന്നത്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും കനത്ത വെയിലിനെ അവഗണിച്ചും നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.