കായിക പ്രതിഭകളെ വാർത്തെടുക്കാൻ “കളി കാര്യമാക്കണം”.   മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ച് നിയാസ് പുളിക്കലകത്ത്

പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടിയിലെ കളി മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. സർക്കാരിന്റെ സംവിധാനത്തോട് കൂടി മികച്ച ഗ്രൗണ്ടും മികച്ച പരിശീലന സംവിധാനങ്ങളും തിരൂരങ്ങാടിയിൽ യാഥാർഥ്യമാക്കുമെന്ന് നിയാസ് പുളിക്കലകത്ത് പറഞ്ഞു.

മികച്ച കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനും കായിക സ്വപ്‌നങ്ങൾ പൂവണിയിക്കാനും കളി കാര്യമാക്കണം. കായിക രംഗത്ത് വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അതിനായി മലപ്പുറത്തെ കാൽപന്തുകളിയുടെ ആവേശം ഇത്തവണ “ഫുട്ബോൾ” ചിഹ്നത്തിലൂടെ പ്രതിഫലിക്കണമെന്നും നിയാസ് പറഞ്ഞു.

എടരിക്കോട്, തെന്നല, തിരൂരങ്ങാടി, കൊട്ടന്തല, നെടുവ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ കളിമൈതാനങ്ങളിൽ സ്ഥാനാർഥി സന്ദർശനം നടത്തി. എൽ.ഡി.എഫ്. നേതാക്കളായ സിറാജുദ്ധീൻ എടരിക്കോട്, വി.പി. സോമസുന്ദരൻ, സി.ഇബ്രാഹിം കുട്ടി, കെ.വി. മജീദ്, അഡ്വ. ഒ. കൃപാലിനി, പി.വി. ശംസുദ്ധീൻ, അഫ്താബ് കൊളോളി, ഷാഹിൻ ചെറിയ കോലോത്ത് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.