ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചു.

ഹര്‍ജി ഏപ്രില്‍ 5 ന് പരിഗണിക്കും.

ബാംഗ്ലൂരു സ്‌ഫോടനക്കേസില്‍ പ്രതി ചെര്‍ക്കപ്പെട്ട പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി തന്റെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി സുപ്രിം കോടതിയെ സമീപിച്ചു, 2014 മുതല്‍ സുപ്രിം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗലൂരുവില്‍ കഴിയുകയാണ് അബദുന്നാസിര്‍ മഅ്ദനി.സുപ്രിം കോടതി നിര്‍ദേശിച്ച ജാമ്യവ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിച്ച് കൊണ്ടാണ് താന്‍ ബാംഗ്ലൂരുവില്‍ തുടരുന്നതെന്നും ഒട്ടനവധി രോഗങ്ങള്‍ മൂലം തന്റെ ആരോഗ്യം വലിയ പ്രതിസന്ധിയെ നേരിടുന്നുവെന്നും അടുത്തിടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം സര്‍ജറിക്ക് വിധേയമായെന്നും കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ നീളാനുള്ള സാധ്യതണ്ടെന്നും തന്റെ സാന്നിദ്ധ്യം ആവിശ്യമില്ലാതെ ഇനിയുള്ള വിചാരണ നടപടിക്രമങ്ങള്‍ തുടരാമെന്നും ആവിശ്യമാകുമ്പോഴൊക്കെ കോടതിയില്‍ താന്‍ ഹാജരാകമെന്നും രോഗീയായ പിതാവിനെ സന്ദര്‍ശിക്കാനും പരിചരിക്കാനുമുള്ള സാഹചര്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവിശ്യപ്പെട്ടിട്ടുണ്ട്. 

 

നേരത്തെ 2014 ല്‍ മഅ്ദനിക്ക് ജാമ്യം അനുവദിച്ച വേളയില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രിം കോടതിക്ക് നല്‍കിയ ഉറപ്പു പാലിക്കപ്പെട്ടിട്ടില്ല. ബാംഗ്ലൂരു സ്‌ഫോടനക്കേസ് വിചാരണ നടക്കുന്ന കോടതി ആ കേസിന് മാത്രമായുള്ള പ്രതേക കോടതിയായിരിന്നിട്ട് കൂടി സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ വിചാരണകോടതിയില്‍ തന്റെ കേസ് വളരെ മന്ദഗതിയിലാണ് നടക്കുന്നതെന്നും പ്രതേക കോടതി തന്നെ 2 വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കമെന്ന് സുപ്രിം കോടതിക്ക് നല്‍കിയ ഉറപ്പ് പോലും പാലിക്കാനായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. വളരെ മന്ദഗതിയിലായിരുന്ന കോടതി നടപടിക്രമങ്ങള്‍ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ നിലച്ചിരുന്നു. പിന്നീട് നിബന്ധനകളിലുള്ള ഇളവ് വന്നപ്പോള്‍ ചുമതല ഉണ്ടയിരുന്ന പ്രതേക വിചാരണ കോടതി ജഡ്ജി ഉയര്‍ന്ന സര്‍വീസിലേക്ക് മാറി പോയ ശേഷം പുതിയ ജഡ്ജിയെ നിയമിക്കാത്തത്, സാക്ഷികളെ യഥാസമയം വിചാരണക്കായി ഹാജരാക്കാതിരിക്കുക, സാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ നിരവധി തവണ സമന്‍സ് ചെയ്തിട്ടും ഹാജാരാകതിരിക്കുക, സാക്ഷികളെ പുനര്‍വിചാരണക്ക് വിളിക്കുക, 2 തവണ പ്രോസിക്യൂട്ടറെ മാറ്റുക തുടങ്ങീ വിചാരണയുടെ ഷെഡ്യൂള്‍ പാലിക്കുന്നതിലെ പ്രോസിക്യൂഷന്റെ വീഴ്ച തുടങ്ങി നിരവധി കാരണങ്ങള്‍ ജാമ്യവ്യവസ്ഥ ഇളവ് നല്‍കുന്നതിന് കാരണമായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. . സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ.ഹാരീസ് ബിരാന്‍ മുഖേനെയാണ് ഹര്‍ജി ഫയല്‍ ചെയ്തിരി്ക്കുന്നത്.