ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

ജനോപകരമായ കാര്യങ്ങൾ നടപ്പാക്കാൻകഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5 വർഷം കേരളം ഭരിച്ചതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 59 വർഷം കൊണ്ട് വിവിധ സർക്കാരുകൾ ഉണ്ടാക്കിയ ആകെ കടത്തിന്റെ 108 ശതമാനം അധികം കടമാണ് കഴിഞ്ഞ 5 വർഷം കൊണ്ട് ഉണ്ടാക്കിയത്.

കടം എടുത്ത തുകയുടെ നല്ലൊരു പങ്ക് സർക്കാർ പരസ്യങ്ങൾക്കടക്കം ധൂർത്തടിക്കുകയാണ് ചെയ്തതെന്നും ഉമ്മൻ‌ചാണ്ടി പറഞ്ഞു. പൊന്നാനി UDF സ്ഥാനാർത്ഥി എ.എം രോഹിത്തിന്റെ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എം ടി. മൊയ്തുട്ടിഹാജി അധ്യക്ഷ്യം വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ആര്യാടൻ ഷൗക്കത്ത്, യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ, അഷറഫ് കോക്കൂർ, ഷംസു കല്ലാട്ടയിൽ . സിദ്ധീഖ് പന്താവൂർഎ.എം. രോഹിത്ത്, ഷെമീർ ഇടിയാട്ടയിൽ, സി.കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.