Fincat

അമ്മമാർ കെട്ടിപിടിക്കുന്നു .. കുട്ടികൾ മുത്തം കൊടുക്കുന്നു.. കാരണവൻമാർ കരംഗ്രഹിക്കുന്നു.. തവനൂരിൽ താരമായി ഡോ.കെ .ടി.ജലീൽ

തവനൂർ: കേരള നിയമസഭാ തെരെഞ്ഞെടുപിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലെത്തി.

1 st paragraph

മണ്ഡലത്തിൻ്റെ മുക്കിലും മൂലയിലുമെല്ലാം പ്രചരണ പ്രവർത്തനങ്ങൾ കൊടിമ്പിരിക്കൊള്ളുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ റൊക്കോഡ് ഭൂരിപക്ഷത്തിന് വിജയം ഉറപ്പാക്കുകയാണ്.

2nd paragraph

തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി പറയാൻ കഴിയാതെ യു.ഡി.എഫ് നേതൃത്വം ഇരുട്ടിൽ തപ്പുകയാണ്.

താൻ മണ്ഡലത്തിൽ കഴിഞ്ഞ കാലങ്ങളിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ എണ്ണി എണ്ണി പറഞ്ഞു കൊണ്ട് വോട്ടർമാരെ ബോധ്യപ്പെടുത്താൻ ഡോ.കെ .ടി.ജലീലിന് സാധിക്കുന്നതും മണ്ഡലത്തിൽ ചെയ്ത വൻകിട വികസന പ്രവർത്തനങ്ങൾ വോട്ടർമാർക്ക് ബോധ്യപ്പെട്ടതുമെല്ലാം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം അരക്കിട്ടുറപ്പിക്കുകയാണ്.

പാട്ടും ഡാൻസും ബൈക്ക് റാലികളും മണ്ഡലത്തിലുടനീളം അരങ്ങ് തകർക്കുകയാണ്.

ബുധനാഴ്ച എടപ്പാൾ പഞ്ചായത്തിലെ കോലളമ്പ് എടശ്ശേരി റോഡിൽ നിന്നും ആരംഭിച്ച പര്യടനം ചേരിങ്ങലിൽ സമാപിച്ചു. ഉച്ചക്ക് ശേഷം ഉപ്പുകണ്ടത്ത് നിന്നും ആരംഭിക്കുന്ന പ്രചരണം കല്ലുമുക്കിൽ സമാപിക്കും.