പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി.

തവനൂർ: പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സർക്കാർ കടം എടുത്ത ആകെ തുകയുടെ നല്ലൊരു പങ്ക് ധൂർത്തടിക്കുകയാണ് ചെയ്തത്. എടപ്പാൾ പെരുമ്പറമ്പിൽ യു ഡി എഫ്  സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ തിരഞ്ഞെടുപ്പു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.

ഈ സർക്കാരിനെ ഇനിയും തുടരാൻ അനുവദിച്ചാൽ കേരളം തന്നെ ഇല്ലാതാകും.ഇബ്രാഹിം മൂതൂർ അധ്യക്ഷനായി.

ഡി.സി.സി.പ്രസിഡൻ്റ് ആര്യാടൻ ഷൗക്കത്ത്, സുരേഷ് പൊൽപ്പാക്കര, സി.പി.ബാവ ഹാജി, ചുള്ളിയിൽ രവീന്ദ്രൻ, ഇ.പി.രാജീവ്, റഫീക്ക് പിലാക്കൽ, പി.ഇഫ്തി കാറുദ്ദീൻ, എസ്.സുധീർ പ്രസംഗിച്ചു.ഉമ്മൻ ചാണ്ടിയെ കുട്ടികൾ കൊന്നപ്പൂക്കൾ നൽകി വരവേറ്റു.