കുറുക്കോളി മൊയ്തീൻ വെട്ടം പഞ്ചായത്തിൽ പര്യടനം നടത്തി

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ വെട്ടം പഞ്ചായത്തിൽ പര്യടനം നടത്തി. രാവിലെ 9 മണിക്ക് മുറി വഴിക്കലിൽ നിന്ന് തുടങ്ങിയ പ്രചരണം പച്ചാട്ടിരിയിൽ സമാപിച്ചു.

വെട്ടം പഞ്ചായത്തിൽ വർദ്ധിത ജനപിന്തുണയുണ്ടാകുമെന്ന സന്ദേശമാണ് ഓരോ സ്ഥലങ്ങളിലും സ്ഥാനാർഥിക്ക് ലഭിച്ചത്. പ്രചരണ പര്യടനത്തിന്. വി ഇ.എ. ലത്തീഫ്, സി. പി. മുഹമ്മദലി, കെ.വാസു, കെ. എം. ഹസ്സൻ, ഹംസ അന്നാര, സി. ബീരാൻ കുട്ടി, കെ.ഐ അബ്ദുൽ നാസർ, വി. അലിക്കുട്ടി, യാസിൻ വെട്ടം, സി.എം. ടി. ബാവ, റഷാദ്, ഫാസിൽ, സി.പി. മൻസൂർ, സൈതാലി കുട്ടി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.