കുറുക്കോളിക്ക് വോട്ട് തേടി ഹരിത നേതാക്കൾ

തിരൂർ: മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഫാത്തിമ തഹ് ലായ യുടെ നേതൃത്വത്തിൽ ഹരിത പ്രവർത്തകർ ഗൃഹ സമ്പർക്കം നടത്തി. തെരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിന് വേണ്ടി ഓരോ കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും, യു.ഡി.എഫിന് ചരിത്ര വിജയം ജനങ്ങൾ നൽകുമെന്നും ഫാത്തിമ തഹ് ലിയ പറഞ്ഞു.

വെട്ടം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ഗൃഹ സമ്പർക്കവും, കുടുംബയോഗങ്ങളിലും ഹരിത നേതാക്കൾ പങ്കെടുത്തു. നടത്തിയത്. ഹരിത സംസ്ഥാന പ്രസിഡൻ്റ് മുഫീദ തസ്നി, ഹരിത ജില്ലാ ജനറൽ സെക്രട്ടറി എം. ഷിഫ, അഷിത ഖാനം, ഫാത്തിമ ലമിസ് എന്നിവർ നേതൃത്വം നൽകി.