Fincat

സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടു: പ്രൊഫ: മുഹമ്മദ് സുലൈമാൻ

തിരൂരങ്ങാടി: സംഘപരിവാരത്തെ മനസ്സിലാക്കുന്നതിൽ മുസ്ലിംലീഗ് പരാജയപ്പെട്ടെന്ന് ഐ.എൻ.എൽ ദേശീയ പ്രസിഡണ്ട് പ്രെഫ: മുഹമ്മദ് സുലൈമാൻ. തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൂക്കിപ്പറമ്പിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

കമ്യൂണിസ്റ്റുകാരാണ് തങ്ങളുടെ ശത്രുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരെയുളള പോരാട്ടത്തിൽ തോളോട് തോൾ ചേർന്ന് പോരാടിയ പ്രസ്ഥാനമാണ് ഇടതുപക്ഷം.

2nd paragraph

സമരത്തിൽ പങ്കെടുത്തതിന്

തനിക്കെതിരെയും സീതാറാം യച്ചൂരിക്കെതിരെയും കേസ്സെടുത്തു. പൗരത്വ വിഷയത്തിൽ ഒരു സമരത്തിൽ പോലും കുഞ്ഞാലിക്കുട്ടിയെ കണ്ടില്ലന്നും

മുഹമ്മദ് സുലൈമാൻ പറഞ്ഞു.

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വി.പി സോമസുന്ദരൻ അധ്യക്ഷനായി. സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്ത്, ഐ.എൻ.എൽ ജില്ലാ സെക്രട്ടറി സമദ് തയ്യിൽ, സി.പി. അൻവർ സാദാത്ത്, കെ. കൃഷ്ണദാസ്, എന്നിവർ പ്രസംഗിച്ചു. ഇരുമ്പൻ സൈതലവി സ്വാഗതവും, നൗഷാദ് തെന്നല നന്ദിയും പറഞ്ഞു.