ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ മയക്ക് മരുന്ന് ശേഖരം പിടികൂടി

കുവൈറ്റില്‍ വൻ തോതിൽ മയക്ക് മരുന്ന് പിടികൂടി 324000 പാക്കറ്റ് മയക്കുമരുന്നുകളാണ് അധികൃതർ പിടികൂടിയത് ഇന്ത്യയില്‍ നിന്നു വന്ന ഷിപ്പ്‌മെന്റില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു

രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് സര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് ചെറിയ ബാഗുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുകള്‍ പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.