Fincat

സ്വർണ വില കൂടി.

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് വില കൂടി. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 33,320 രൂപയായി. ഗ്രാമിന് 55 രൂപയാണ് വർധിച്ചത്. 4165 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

1 st paragraph

32,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്‍റെ വില. പതിനൊന്നു മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

2nd paragraph

ഏതാനും ദിവസങ്ങളായി സ്വർണവിപണിയിൽ വലിയ ചാഞ്ചാട്ടമാണ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.