മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

തേഞ്ഞിപ്പലം: 4 വയസ്സുള്ള മകളെ ഉപേക്ഷിച്ചു കാമുകനൊപ്പം നാട് വിട്ട യുവതിയെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചെനക്കലങ്ങാടി സ്വദേശിനിയാണ് അറസ്റ്റിലായത്.

മുന്നിയൂർ തലപ്പാറയിലുള്ള, യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഓണ്ലൈൻ വഴി പരിചയപ്പെട്ട കാസർകോട് സ്വദേശിയായ കാമുകനൊപ്പമാണ് യുവതി പോയത്. യുവതിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്.