വിദ്യാർഥി സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചു മരിച്ചു

കൽപകഞ്ചേരി: ജി.വി.എച്ച്.എസ്.എസിൽ നിന്നും വിദ്യാർഥികൾ സംഘടിച്ച് ടൂർ പോയ സംഘത്തിലെ വിദ്യാർഥി മരിച്ചു.വരമ്പനാലയിലെ കടായിക്കൽ നാസർ എന്ന മാനുപ്പ യുടെ മകൻ നിഹാൽ ( 17) ആണ് മരണപ്പെട്ടത്. പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലെ വിദ്യാർഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്. സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചത്.

മൃതദേഹം ഇടുക്കി കട്ടപ്പന മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിട്ടുണ്ട്. കോവിഡ് പരിശോധന കഴിഞ്ഞ് പോസ്റ്റ്മോർട്ടത്തിന് ശേഷമെ ബന്ധുക്കൾക്ക് വിട്ട് കൊടുക്കൂ. വിദ്യാർഥികൾ വിനോദയാത്രക്ക് സംഘടിക്കുന്നതറിഞ്ഞ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചും മറ്റും വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.പക്ഷെ വിദ്യാർഥികൾ സ്വന്തം നിലക്കാണ് സംഘടിച്ച് വിനോദയാത്ര പോയത്.