തെരെഞ്ഞെടുപ്പ് ഗാനം പാടി ഹിറ്റാക്കിയ കുരുന്ന് ഗായകന് സമ്മാനങ്ങളുമായി ഗഫൂർ പി ലില്ലീസ്

തിരൂർ: തൻ്റെ തെരെഞ്ഞെടുപ്പ് ഗാനം പാടി ഹിറ്റാക്കിയ കുരുന്ന് ഗായകന് ആശംസകളും സമ്മാനങ്ങളുമായി സ്ഥാനാർത്ഥി ഗഫൂർ പി ലില്ലീസ് എത്തി. പ്രശസ്തമാപ്പിളപ്പാട്ട് ഗായകൻ വെട്ടം മുറി വഴിക്കൽ നൗഷാദിൻ്റെ മകൻ ഒമ്പതു വയസു കാരനായ നഖ്ഷ് റഹ്മാനെ കാണാനായാണ് തിരൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഗഫൂർ പിലില്ലീസ് എത്തിയത്.

ചരിതങ്ങൾ തിങ്ങും തിരൂരില്, ദുരിതങ്ങൾ മാറ്റാനായ് മണ്ണില് ഇടതുപക്ഷത്തിൽ ചിഹ്നത്തിൽ വോട്ടുകൾ ചാർത്താം അരിവാളില് എന്ന നഖ്ഷ്റഫ്മാൻ പാടിയ തെരെഞ്ഞെടുപ്പ ഗാനം വൈറലായിരുന്നു ഇതേ തുടർന്നാണ് കുഞ്ഞു ഗായകന് സമ്മാനപൊതിയുമായി സ്ഥാനാർത്ഥിയെത്തിയത്. ഗഫൂർ പി ലില്ലിസി നെ ഗായകനും വീട്ടുകാരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് നഖ് ഷ് റഹ്മാന് സമ്മാനം നൽകുകയും ആ ഗാനം ഒന്നുകൂടി പാടിക്കുകയും ചെയ്തു. ആശംസിച്ചാണ് സ്ഥാനാർത്ഥി മടങ്ങിയത്.

 

 

ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും പ്രശസ്ത ഗായകൻ നൗഷാദ്

കൈരളി പട്ടുറുമാൽ മൽസരാർത്ഥിയായി പ്രശസ്തി നേടിയിരുന്നു.

 

നഖ് ഷ് റഹ്മാൻ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.