എ.എം. രോഹിതിന്റെ വിജയം ഉറപ്പിക്കാൻ കെ.എം.സി.സി വോട്ടു കാമ്പയിനുമായി അജ്മാൻ ഫിഷ് മാർക്കറ്റിൽ

ദുബൈ: പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: എ.എം. രോഹിതിൻ്റെ വിജയം ഉറപ്പിക്കാൻ ദുബൈ പൊന്നാനി മണ്ഡലം കെ.എം.സി.സി യുടെ വോട്ടു കാമ്പയിൻ്റെ ഭാഗമായി അജ്മാൻ ഫിഷ് മാർക്കറ്റിൽ നേതാക്കൾ സന്ദർശനം നടത്തി.

മാർക്കറ്റിലെ പൊന്നാനിക്കാരായ നിരവധി പേർക്ക് കാമ്പയിൻ്റെ ഭാഗമായി സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന കൈമാറി.

മലപ്പുറം ജില്ലാ കെ.എം.സി.സി.ജന:സെക്രട്ടറി പി.വി.നാസർ, വൈ: പ്രസിഡൻറ് സൈനുദ്ദീൻ പൊന്നാനി, മണ്ഡലം നേതാക്കളായ ഷാഫി മാറഞ്ചേരി, ഒ.ഒ.അബൂബക്കർ ,അക്ബർ തെക്കേപ്പുറം, സലാം പൊന്നാനി, സി.വി.അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.