സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസറ്റീവായാല്‍ മാറി നില്‍ക്കണം

ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ക്വാറന്റൈനില്‍ പ്രവേശിക്കുകയോ ചെയ്താല്‍ ഉടന്‍ തന്നെ പ്രചരണ രംഗത്ത് നിന്നും മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ തുടര്‍പ്രവര്‍ത്തനം പാടുള്ളൂ. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണം.

പോളിങ് സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കണം

 

പോളിങ് സാധന സാധനസാമഗ്രികള്‍ വോട്ടെടുപ്പിന് തലേ ദിവസം വിതരണം ചെയ്യേണ്ടതും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സ്ട്രോങ് റൂമില്‍ സൂക്ഷിക്കേണ്ടതുമാണ്. വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ തലേ ദിവസവും പോളിങ് ദിവസവും അണുവിമുക്തമാക്കണം. തെരഞ്ഞെടുപ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും കൈയ്യുറ, മാസ്‌ക് എന്നിവ ധരിച്ചിരിക്കണം. സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം.