ഈസ്റ്റ് ബംഗാൾ, ഐ എസ് എൽ താരം ഇർഷാദ് വിവാഹിതനായി

തിരൂർ: ഈസ്റ്റ് ബംഗാൾ ഐ എസ് എൽ കളിക്കാരനായ തിരൂർ ആലുങ്ങൽ സ്വദേശി തൈവളപ്പിൽ ഇർഷാദ് വിഹാഹിതനായി.ആലുങ്ങൽ കുന്നത്തൊടി വീട്ടിലെ ശംസുദ്ധീൻ , സറീന ദമ്പതികളുടെ മകൾ നിഷാനായാണ് ഭാര്യ.

East Bengal, ISL star Irshad gets married

കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ നിരവധി ഇന്ത്യൻ ഫുട്‌ബോൾ താരങ്ങൾ പങ്കെടുത്തു. അനസ് എടത്തൊടിക , മഷൂർ ശരീഫ് , ഗോകുലംടെക്‌നിക്കൽ ഓഫീസർ ബിനോ ജോർജ് , ഗോകുലം കേരള വൈസ് ക്യാപ്റ്റന്മാരായ ഉബൈദ് സി കെ , റാഷിദ് ,നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം സുഹൈർ വി പി , ഇത്തവണത്തെ ഐ ലീഗ് ചാംമ്പ്യന്മാരായ എമിൽ ബെന്നി,

East Bengal, ISL star Irshad gets married

അലക്സ് , സൽമാൻ , ജാസിം , കേരള ബ്ലാസ്റ്റേഴ്‌സ് താരം അബ്‌ദുൽ ഹക്കു. എന്നിവർ വിവാഹത്തിന് എത്തി. പരേതനായ തൈവളപ്പിൽ അലിയുടെയും ഷാഹിദയുടെയും മകനായ ഇർഷാദ് , ഗോകുലം എഫ്‌ സി ക്യാപ്റ്റനായിരുന്നു. കോഴിക്കോട്ട് നടന്ന ദേശീയ ഗെയിംസ് ഫുടബോൾ മത്സരത്തിൽ ടോപ് സ്‌കോറർ ആയിരുന്നു.

East Bengal, ISL star Irshad gets married