നിയാസ് പുളിക്കലകത്തിൻ്റെ വിജയത്തിന്ന് വേണ്ടി കേരള പ്രവാസി ഫെഡറേഷൻ രംഗത്തിറങ്ങി.

തിരൂരങ്ങാടി: നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പ്രവാസി ക്രുടിയായ നിയാസ് പുളിക്കലകത്തിൻ്റെ വിജയത്തിന്ന് വേണ്ടി കേരള പ്രവാസി ഫെഡറേഷൻ സജീവമായി രംഗത്തിറങ്ങി.

പ്രവാസി സമൂഹത്തിൻ്റെ പ്രശ്നങ്ങൾ ഓരോന്നായി പഠിച്ച് മനസ്സിലാക്കി അവരുടെ ക്ഷേമത്തിനും, സാമ്പത്തിക ഭദ്രതക്കും സാമൂഹിക സുരക്ഷക്കും പ്രത്യേക താൽപര്യവും, ശ്രദ്ധയും കൊടുത്തുകൊണ്ട് ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ പ്രവാസി ക്ഷേമപദ്ധതികൾ പ്രവാസി സമൂഹം തിരിച്ചറിഞ്ഞ് ഈ സർക്കാറിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരേണ്ട ധർമ്മിക ഉത്തരവാദിത്വത്തെ പ്രവാസി സമൂഹം മറന്ന് കളയരുതേയെതെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രവാസി ഫെഡറേഷൻ്റെ വോട്ട് അഭ്യർത്ഥനയടങ്ങിയ നൊട്ടീസുകൾ പരപ്പനങ്ങാടി, തിരൂരങ്ങാടി എന്നീ രണ്ട് മുൻസിപ്പാലിറ്റികളിലും, നന്നമ്പ്ര, തെന്നല, പെരുമണ്ണ, നെടുവ, എടരിക്കോട് എന്നീ 5 പഞ്ചായത്തുകളിലും,ചെമ്മാട് ടൗണിലെവ്യാപാരി, വ്യവസായികൾക്കിടയിലും, ബസ്സ്, ഓട്ടോറിക്ഷാടാക്സി, പിക്കപ്പ് ഡ്രൈവർ മാർക്കിടയിലും വിതരണം ചെയ്തു.

ഇത്തവണ നിയാസ് പുളിക്കലകത്തിൻ്റെ വിജയ സാധ്യതകൾ മുമ്പത്തേക്കാളേറെ തെളിഞ്ഞു വന്നിട്ടുണ്ടെന്ന് തിരുരങ്ങാടിയിലെ മുഖ്യ ബിസിനസ്സുകാരായ പ്രവാസി കുടുംബങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്യുമെന്ന് കേരള പ്രവാസി ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ഇ.പി.എം.ബഷീർ, സെക്രട്ടറി സി.ടി അബ്ദുള്ളക്കുട്ടി, ജില്ലാ കമ്മിറ്റി അംഗങ്ങങ്ങളായ സലാം കോട്ടക്കൽ, ഫാറൂക്ക് ചെമ്മാട്, ഹുസൈൻ കുളപ്പുറം, മെട്രോ ബീരാൻ കുട്ടി വെന്നിയൂർ, മുഹമ്മദാലി എന്ന കുഞ്ഞു മലപ്പുറം, പ്രസാദ് തിരൂർ, നിയാസ് പൊന്നാനി, കബീർ കൂട്ടായി , കുഞ്ഞു മോൻ താനൂർ, സെയ്തു തിരൂർ എന്നിവർ പറഞ്ഞു.