ഫൈനൽ ലാപ് വിത്ത് കുറുക്കോളി യു.ഡി. വൈ. എഫ് യുവജന റാലി ഉജ്വലമായി

തിരൂർ: തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ അവസാന മണിക്കൂറിൽ തിരൂർ മണ്ഡലം യു.ഡി. വൈ. എഫ് നടത്തിയ ഫൈനൽ ലാപ് വിത്ത് കുറുക്കോളി യുവജനറാലി ഉജ്വലമായി.

കടുങ്ങാത്തുകുണ്ട് മാമ്പറയിൽ നിന്നും തുടങ്ങി കുറുക്കോളിൽ സമാപിച്ച റാലി യു.ഡി.എഫ് സ്ഥാനാർഥി കുറുക്കോളി മൊയ്തീൻ, സി.മമ്മൂട്ടി എന്നിവർ നയിച്ചു.അത്യാവേശകരമായ യുവജന റാലിയാണ് പ്രചാരണ സമാപനമായി നടത്തിയത്.