വ്യാജ വോട്ടിനെതിരെ കര്‍ശന നടപടി

ഇരട്ട വോട്ട്/ ആള്‍മാറാട്ടം തുടങ്ങിയ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വ്യാജവോട്ടിന് ശ്രമിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 171 വകുപ്പ് പ്രകാരം ഒരു വര്‍ഷം തടവോ പിഴയോ അഥവാ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.